ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളോട് രൂക്ഷമായി പ്രതികരിച്ച് ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളിൽ രൂക്ഷമായി പ്രതികരിച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ശ്രീലേഖ പെൺകുട്ടിയെ അപമാനിച്ചുവെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു.

ജയിലിൽ വച്ച് ദിലീപിനെ കാണാൻ തോന്നിയ ശ്രീലേഖയ്ക്ക് പെൺകുട്ടിയെ കാണാനോ വിളിക്കാനോ ഇതുവരെ തോന്നിയിട്ടില്ല. സർവീസിലിരിക്കെ ഉള്ള പൊളിറ്റിക്സ് വിരമിച്ചപ്പോൾ ശ്രീലേഖ പറഞ്ഞ് തീർക്കുകയാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ: “ഞാൻ വളരെയധികം ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു ആർ ശ്രീലേഖ. പറയുന്ന കാര്യങ്ങളിൽ സത്യമുണ്ടെങ്കിൽ, അത് വെളിപ്പെടുന്നതിന് മുമ്പ് ധാരാളം സമയമുണ്ടായിരുന്നു. അന്ന് അത് വെളിപ്പെടുത്താതെ തന്‍റെ യൂട്യൂബ് ചാനലിന്‍റെ വരുമാനത്തിന് വേണ്ടിയുള്ള ഒരു വൃത്തികെട്ട പ്രവൃത്തിയായി അത് മാറി. അവരുടെ മുന്നിലുള്ള ഇര ദിലീപ് ആണ്. എന്തുകൊണ്ട് ഇരയെ രക്ഷിക്കാൻ അവർ അന്നേ ശ്രമിച്ചില്ല’