ചിപ്പ് നിർമ്മാണത്തിലേക്ക് കടക്കാൻ ഭാരത് ഇലക്ട്രോണിക്‌സും എച്ച് എ എലും

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സും മറ്റൊരു പൊതുമേഖലാ കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സും (എച്ച്എഎൽ) സംയുക്തമായി ചിപ്പ് നിർമ്മാണ സംരംഭം ആരംഭിക്കാൻ ഒരുങ്ങുകയാണ്. മൊത്തം മൂലധനച്ചെലവ് ഏകദേശം 25,000-30,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.

ഭാരത് ഇലക്ട്രോണിക്സ് 3,000 കോടി രൂപ വരെ നിക്ഷേപിക്കും. ബാക്കി തുക കേന്ദ്ര-സംസ്ഥാന സർക്കാർ സബ്സിഡിയായും നിക്ഷേപമായും കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.