ഭാരത് ജോഡോ യാത്ര കേരളത്തിൽ ഐക്യമുണ്ടാക്കി: കെ മുരളീധരൻ

മലപ്പുറം: കേരളത്തിലെ നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ മാറാൻ ഭാരത് ജോ‍ഡോ യാത്ര സഹായിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി.നേതാക്കൾ തമ്മിൽ മനസിക ഐക്യം ഉണ്ടായിയെന്നും യാത്ര യുഡിഎഫിന് അടുത്ത തിരഞ്ഞെടുപ്പുകൾക്കുള്ള അടിത്തറ പാകിയെന്നും അദ്ദേഹം പറഞ്ഞു.

യാത്രയെ പരിഹസിക്കാൻ സിപിഎം നടത്തിയത് ബോധപൂർവ്വം ശ്രമങ്ങളാണെന്നും കെ മുരളീധരൻ പറഞ്ഞു. ചീപ്പ് പോപ്പുലാരിറ്റിക്ക് വേണ്ടി സിപിഎം വൃത്തികേടുകൾ കാണിച്ചുവെന്നും എഐസിസി പ്രസിഡന്റ് പ്രതിസന്ധി രണ്ടു ദിവസത്തിനകം തീരുമെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.