ബിനീഷ് കോടിയേരി ഇനി കേരള ക്രിക്കറ്റ് നേതൃസ്ഥാനത്ത്

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കാണ് ബിനീഷിനെ തെരഞ്ഞൈടുത്തത്. എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ടതിന്റെ അവസാന ദിനമായിരുന്നു ചൊവ്വാഴ്ച. സമയപരിധി കഴിഞ്ഞിട്ടും എതിര്‍ത്ത് ആരും പാനല്‍ പത്രിക നല്‍കിയിരുന്നില്ല. ഇതോടെയാണ് ബിനീഷ് നേതൃസ്ഥാനത്തേക്ക് എത്തിയത്. അതേസമയം ജയേഷ് ജോര്‍ജും കെസിഎയിലേക്ക് തിരിച്ചെത്തി. പ്രസിഡന്റായാണ് ജയേഷ് ജോര്‍ജിന്റെ മടങ്ങി വരവ്.