ബിജെപി വിട്ട് എങ്ങോട്ടുമില്ലെന്ന് സുരേഷ് ഗോപി

ന്യൂദല്‍ഹി: നടൻ സുരേഷ് ഗോപി താൻ ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി. ഈ വാർത്തയ്ക്ക് പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

രാജ്യസഭാംഗമായി പരിഗണിക്കാത്തതിൽ രോഷാകുലനായ സുരേഷ് ഗോപി പാർട്ടി വിടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

“ആ കഥകൾ സൃഷ്ടിച്ചവരോട് നിങ്ങൾ ചോദിക്കണം, ഇതെന്തിനു വേണ്ടിയായിരുന്നു? ഞാൻ ബിജെപി വിടുന്നില്ല. നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ, രാജ്നാഥ് സിംഗ് എന്നിവർക്ക് ശക്തമായ പിന്തുണ നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു”.