സോണിയ ഗാന്ധി പാക്കിസ്ഥന്‍ ഏജന്റ്, വിഷ സ്ത്രീ; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപാമ്പ് എന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ ബിജെപി എംഎല്‍എയായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ വിഷ സ്ത്രീയെന്ന് വിളിച്ചാക്ഷേപിച്ചു. സോണിയ പാക്കിസ്ഥാന്‍ ഏജന്റാണെന്നും ആരോപിച്ചു.

അതേസമയം യത്‌നാല്‍ വിജയപുര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. ബിജെപിയുടെ താര പ്രചാരകരുടെ പട്ടികയിലും യത്‌നാല്‍ ഇടംപിടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷപ്പാമ്പിനെ പോലെയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രസംഗിച്ചത്. ആ വിഷം തീണ്ടിയാല്‍ നിങ്ങള്‍ മരിക്കുമെന്നും ഖര്‍ഗെ തുറന്നടിച്ചു. കര്‍ണാടകയിലെ റോണയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ഖര്‍ഗെയുടെ പരാമര്‍ശം.