കരിങ്കൊടി കാണിച്ച് ബിജെപി പ്രവർത്തകർ; പോലീസിനെ വിലക്കി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രന് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രവർത്തകരെ തടഞ്ഞ പൊലീസിനെ കടകംപള്ളി വിലക്കി. പ്രതിഷേധം കണ്ട് പേടിച്ച് പിൻമാറില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ വീട്ടിലെത്തി ഫോട്ടോ എടുക്കുന്നതിനിടെ സ്വപ്നയുടെ തോളിൽ കൈവച്ചതായി കടകംപള്ളിക്കെതിരെ ആരോപണമുയർന്നിരുന്നു. എന്നാൽ കടകംപള്ളി ഇത് നിഷേധിച്ചു.

ഫോട്ടോ കൈവശമുണ്ടെങ്കിൽ അത് പുറത്തുവിടണമെന്നും സ്വപ്നയുടെ സഹോദരനെ കള്ളക്കേസിൽ കുടുക്കിയെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.