‘ബ്ലാക്ക് മാജിക്’ പരാമര്‍ശം; പ്രധാനമന്ത്രി പദത്തിന്റെ അന്തസ് കളയരുതെന്ന് രാഹുല്‍ ഗാന്ധി

ന്യൂ ഡൽഹി: ‘ബ്ലാക്ക് മാജിക്’ പരിഹാസത്തില്‍ മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. നിങ്ങളുടെ കള്ളത്തരങ്ങള്‍ മൂടിവയ്ക്കാൻ പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തരുതെന്ന് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ചു.
ബ്ലാക്ക് മാജിക് പോലുള്ള അന്ധവിശ്വാസങ്ങൾ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം തെറ്റുകൾ മറച്ചുവെക്കുകയാണെന്ന് രാഹുൽ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും മോദി കാണുന്നില്ലേയെന്നും, പൊതുവിഷയങ്ങളിൽ മറുപടി പറയേണ്ടിവരുമെന്നും രാഹുല്‍ പറഞ്ഞു.