മൾട്ടി മില്യൺ ഡോളർ കരാറിലേർപ്പെട്ട് ബിഎംഡബ്ല്യുവും എൽ ആൻഡ് ടി ടെക്നോളജി സർവീസസും

ആഗോള ടെക് ഭീമനായ എൽ ആൻഡ് ടി ടെക്നോളജി സർവീസസ് ബിഎംഡബ്ല്യു ഹൈബ്രിഡ് കാറുകൾക്കായി ഇൻഫോടെയ്ൻമെന്‍റ് കൺസോളുകൾ വിതരണം ചെയ്യും. ഹൈ-എൻഡ് എഞ്ചിനീയറിംഗ് സേവനങ്ങൾ നൽകുന്നതിന് ബിഎംഡബ്ല്യു ഗ്രൂപ്പുമായി അഞ്ച് വർഷത്തെ കരാർ നേടിയതായി ടെക് ഭീമൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. കരാർ നേടിയ എൽ ആൻഡ് ടി ടെക്നോളജി സർവീസസ് ലിമിറ്റഡ് (എൽടിടിഎസ്) ലാർസൻ ആൻഡ് ട്യൂബ്രോയുടെ ഭാഗമാണ്. “മൾട്ടി മില്യൺ ഡോളർ” മൂല്യമുള്ളതാണ് കരാറെന്ന് ടെക് കമ്പനി പറഞ്ഞു.