ബോബ് മാര്‍ലിയുടെ കൊച്ചുമകനും റെഗ്ഗേ ഗായകനുമായ ജോ മേഴ്‌സാ മാര്‍ലി അന്തരിച്ചു
ലോസ് ആഞ്ജലീസ്: ലോകപ്രശസ്ത ജമൈക്കൻ സംഗീതജ്ഞനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാർലിയുടെ ചെറുമകൻ ജോ മേഴ്‌സാ മാര്‍ലി (31) അന്തരിച്ചു. ജോ ഒരു റെഗ്ഗേ ഗായകനായിരുന്നു.
ഇദ്ദേഹത്തെ സ്വന്തം കാറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആസ്ത്മ അറ്റാക്കാണ് മരണ കാരണം.
1991 ൽ ജമൈക്കയിലാണ് ജോ മേഴ്‌സാ ജനിച്ചത്. ബോബ് മാർലിയുടെ മകനും ഗായകനുമായ സ്റ്റീഫൻ മാർലിയാണ് ജോ മേഴ്‌സായുടെ പിതാവ്. കുട്ടിക്കാലം ജമൈക്കയിൽ ചെലവഴിച്ച ജോ മേഴ്‌സാ പിന്നീട് കുടുംബത്തോടൊപ്പം അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് താമസം മാറ്റി.
മിയാമി കോളേജിലെ സ്റ്റുഡിയോ എഞ്ചിനീയറിംഗ് പഠനകാലത്താണ് അദ്ദേഹം സംഗീതത്തിൽ സജീവമായത്. ‘ഹര്‍ട്ടിങ് ഇന്‍സൈഡ്’, ‘കംഫര്‍ട്ടബിള്‍’, ‘എറ്റേണല്‍’ തുടങ്ങിയവയാണ് ജോ മേഴ്‌സായുടെ സംഗീത ആൽബങ്ങൾ.