ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കുമ്പോൾ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരാണ് മരിച്ചത്. പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിലാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്.

ക്രിസ്മസ് ദിനത്തിൽ വൈകുന്നേരമാണ് അപകടമുണ്ടായത്. സാജിദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്രേയസ് ഒഴുക്കിൽപ്പെട്ടത്. തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ഉടൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കാണാതായ സാജൻ ആന്‍റണിയുടെ (34) മൃതദേഹം തിങ്കളാഴ്ച രാവിലെ വെട്ടൂരിൽ ആണ് കണ്ടെത്തിയത്.