ഖത്തർ ലോകകപ്പിന് മുന്നോടിയായി ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവൽ
ദോഹ: ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവലിന്‍റെ ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു. നവംബർ നാലിന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫെസ്റ്റിവൽ നടക്കുക. പ്രശസ്തരായ സംഗീത പ്രതിഭകളെ അണിനിരത്തിയുള്ള മേളയോടെ ലോകകപ്പ് ആഘോഷങ്ങൾക്ക് തുടക്കമാകും.
ലുസൈൽ ബൗലെവാർഡിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ദർബ് ലുസൈൽ ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് മേള നടക്കുന്നത്. 80,000 പേർക്ക് ഇരിക്കാവുന്ന ലോകകപ്പ് ഫൈനലിന്‍റെ വേദിയായ ലുസൈൽ സ്റ്റേഡിയത്തിലാണ് മ്യൂസിക് ഫെസ്റ്റിവൽ നടക്കുക.
ഹിന്ദി ചലച്ചിത്ര പിന്നണി ഗായകനും ഗസൽ സംഗീതത്തിലെ പ്രതിഭയുമായ റാഹത് ഫതേഹ് അലിഖാൻ, ഇന്ത്യയിലെ പ്രമുഖ ഗായകൻ സുനീതി ചൗഹാൻ, ഗാനരചയിതാവ് സലിം സുലൈമാൻ, ബോളിവുഡിലെ പ്രശസ്ത സംഗീതസംവിധായകരും സഹോദരങ്ങളുമായ സലിം, സുലൈമാൻ എന്നിവർ മേളയിൽ പങ്കെടുക്കും.