‘ബ്രഹ്‌മാസ്ത്ര’കൊണ്ട് കരകയറാന്‍ ബോളിവുഡ്; പ്രീബുക്കിങ്ങിലും പ്രതീക്ഷ

ബോളിവുഡിന് പ്രതീക്ഷ നൽകി ‘ബ്രഹ്മാസ്ത്ര’യുടെ പ്രീ-റിലീസ് പ്രമോ വീഡിയോയും പ്രീ-റിലീസ് ബുക്കിംഗും. ഇതുവരെ 27,000 ടിക്കറ്റുകളാണ് ചിത്രത്തിന്‍റെ ത്രിഡി റിലീസിനായി വിറ്റഴിഞ്ഞത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്‍റെ പ്രീ-റിലീസ് പ്രമോ വീഡിയോ ഒരു ദിവസം കൊണ്ട് 1 ദശലക്ഷം വ്യൂസ് കടന്നിരുന്നു. രൺബീർ കപൂറും ആലിയ ഭട്ടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സെപ്റ്റംബർ 9ന് തീയേറ്ററുകളിലെത്തും.

പിവിആർ, ഇനോക്സ്, സിനിപോളിസ് തുടങ്ങിയ പ്രധാന തിയേറ്റർ ശൃംഖലകളിൽ 24 മണിക്കൂറിനുള്ളിൽ 27,000 ബുക്കിംഗുകൾ നടത്തി. റെഗുലർ 2ഡി ടിക്കറ്റുകളും വരുന്ന ആഴ്ചയിൽ ലഭ്യമാകും. ആദ്യ ദിനം 18-22 കോടി രൂപ വരെ ചിത്രം നേടുമെന്നാണ് കണക്ക്.

ബ്രഹ്മാസ്ത്രയ്ക്കെതിരെ ട്വിറ്ററിൽ ബഹിഷ്കരണ പ്രചാരണവും നടന്നിരുന്നു. നിര്‍മ്മാതാക്കളിലൊരാളായ കരണ്‍ ജോഹറിനെതിരെയും, രണ്‍ബീര്‍, ആലിയ എന്നിവര്‍ക്ക് നേരെയും ഉയര്‍ന്ന ബോയ്കോട്ട് ആഹ്വാനങ്ങള്‍ ബോളിവുഡിന്റെ പതിവ് വിധിയിലേക്ക് സിനിമയെ കൊണ്ടെത്തിക്കുമോ എന്ന ആശങ്കയുമുണ്ട്.