ബോംബ് സ്ഫോടനം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കണ്ണൂർ ജില്ലയിൽ ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും ആവർത്തിക്കുന്നതിൽ ജനങ്ങളുടെ ആശങ്ക ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നൽകിയ നോട്ടീസിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ആരാണ് ബോംബ് ഉണ്ടാക്കിയതെന്നും ആരെയാണ് ലക്ഷ്യമിട്ടതെന്നും കണ്ടെത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സി.പി.എം സെന്‍ററിലാണ് സ്ഫോടനം നടന്നത്. സി.പി.എമ്മിന് അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു.