കണ്ണൂരിൽ ആർഎസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

കണ്ണൂർ: പയ്യന്നൂരിൽ ആർഎസ്എസ് ഓഫീസിന് നേരെ ബോംബേറുണ്ടായി. ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ കെട്ടിടത്തിന്‍റെ മുൻവശത്തെ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ ആളപായമില്ല.

സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. വൻ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.