ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തുടരും

ലണ്ടന്‍: വിശ്വാസവോട്ടെടുപ്പിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിജയിച്ചു. 211 എംപിമാരാണ് ജോൺസണെ പിന്തുണച്ചത്. 148 പേരാണ് എതിർത്ത് വോട്ട് ചെയ്തത്. വിശ്വാസം തെളിയിക്കാൻ 180 വോട്ടുകൾ വേണം.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് തൻറെ പാർട്ടിയുടെ പെരുമാറ്റത്തെച്ചൊല്ലിയുള്ള പാർട്ടി ഗേറ്റ് വിവാദത്തിൽ ജോൺസൺ സ്വന്തം പാർട്ടിയിൽ നിന്ന് എതിർപ്പ് നേരിടുകയാണ്. ജോൺസൺ പാർട്ടിയുടെ നേതാവായി തുടരണമോ എന്ന കാര്യത്തിൽ വോട്ടെടുപ്പ് നടന്നു. ജോൺസൻറെ കൺസർവേറ്റീവ് പാർട്ടിക്ക് പാർലമെൻറിൽ 359 എംപിമാരുണ്ട്. ഇതിൽ 54 എം.പിമാർ ജോൺസനെതിരെ വിശ്വാസവോട്ട് സമർപ്പിച്ചിരുന്നു.

വിശ്വാസം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനം ഒഴിയേണ്ടി വരുമായിരുന്നു. വോട്ടെടുപ്പ് അനുകൂലമായതിനാൽ അദ്ദേഹത്തിൻ ഒരു വർഷം കൂടി പ്രധാനമന്ത്രിയായി തുടരാം.