മികച്ച എട്ട് ഫുട്‌ബോള്‍ താരങ്ങളെ തിരഞ്ഞെടുത്ത് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ

ബ്രസീലിയ: ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച എട്ട് താരങ്ങളെ തിരഞ്ഞെടുത്തു. ക്രിസ്റ്റ്യാനോ റൊണാൾഡോയും സിനദിൻ സിദാനും റൊണാൾഡോയുടെ പട്ടികയിൽ ഇടം നേടിയില്ല. റൊണാൾഡോ നസാരിയോ തന്‍റെ അസാധാരണമായ ഗോൾ സ്കോറിംഗ് മികവിലൂടെ ഫുട്ബോൾ ചരിത്രത്തിൽ സ്വന്തം പേരെഴുതി ചേർത്ത താരമാണ്.

2002ലെ ലോകകപ്പ് ബ്രസീൽ നേടിയപ്പോൾ റൊണാൾഡോയായിരുന്നു ബ്രസീലിന്‍റെ വിജയശിൽപി. ലോകകപ്പ് ആവേശങ്ങൾക്കിടെയാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരൻ ആരെന്ന ചോദ്യത്തിന് റൊണാൾഡോ എട്ട് കളിക്കാരെ തിരഞ്ഞെടുത്തത്. ഡീഗോ മറഡോണ, ലയണൽ മെസി, യൊഹാൻ ക്രൈഫ്, ബെക്കൻബോവർ, പെലെ, മാർക്കോ വാൻ ബാസ്റ്റൻ, റൊണാൾഡീഞ്ഞോ എന്നിവരാണ് റൊണാൾഡോയുടെ പട്ടികയിലുള്ളത്.