ബീഹാറിൽ ഉദ്ഘാടനത്തിനു മുൻപ് പാലം തകർന്നു; ചിലവാക്കിയത് 13 കോടി

പട്ന: ബീഹാറിൽ 13 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പാലം ഉദ്ഘാടനത്തിന് മുമ്പ് തകർന്നു. ബെഗുസരായ് ജില്ലയിലെ ഭുർഹി ഗണ്ടക് നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. 206 മീറ്റർ നീളമുള്ള പാലത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിള്ളലുകൾ രൂപപ്പെട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

പാലം ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും മറ്റ് ഗതാഗത സൗകര്യമില്ലാത്തതിനാൽ നാട്ടുകാർ ഇത് ഉപയോഗിക്കുകയായിരുന്നു. അപകടസമയത്ത് പാലത്തിൽ ആരും ഉണ്ടായിരുന്നില്ല. 2016 ൽ ആരംഭിച്ച പാലത്തിന്‍റെ നിർമ്മാണം 2017 ൽ പൂർത്തിയായിരുന്നു. അപ്രോച്ച് റോഡ് നിർമാണം നടത്താത്തതിനാൽ ഉദ്ഘാടനം ചെയ്തിരുന്നില്ല.