രാജി വച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് ഇനി വര്‍ഷംതോറും ഒരു കോടി രൂപ

ലണ്ടന്‍: ബ്രിട്ടന്‍റെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച കൺസർവേറ്റീവ് പാർട്ടി നേതാവ് ലിസ് ട്രസിന് പ്രതിവർഷം ലഭിക്കുക ഒരു കോടി രൂപ.

വെറും 45 ദിവസം മാത്രമാണ് അധികാരത്തിലിരുന്നത് എങ്കിലും, രാജ്യത്തിന്‍റെ മുൻ പ്രധാനമന്ത്രിയെന്ന നിലയിലാണ് ട്രസിന് ആജീവനാന്തം ഈ തുക ലഭിക്കാൻ സാധ്യതയുള്ളത്.

താൻ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്നും ഇക്കാര്യം ചാൾസ് രാജാവിനെ അറിയിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ലിസ് ട്രസ് പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടന്‍റെ ചരിത്രത്തിൽ ഏറ്റവും കുറവ് കാലം പ്രധാനമന്ത്രിയായ നേതാവെന്ന ‘റെക്കോർഡ്’ ലിസ് ട്രസ് സ്വന്തമാക്കി.