ബഫർസോൺ വിഷയം ഗൗരവമുള്ളത്: സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ
കണ്ണൂർ: ബഫർ സോൺ പ്രശ്നം ഗൗരവമായതെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കോൺഗ്രസ് സർക്കാർ 10 കിലോമീറ്ററാണ് ദൂരപരിധി മുൻപ് പറഞ്ഞത്. എന്നാൽ കേരളത്തിൽ ഈ ദൂരപരിധിയോ സുപ്രീം കോടതി പറഞ്ഞതോ ആയ ദുരപരിധിയോ പ്രായോഗികമല്ല.
സാറ്റലൈറ്റ് സർവേയെക്കുറിച്ച് പരാതി ഉയർന്നപ്പോഴാണ് ആശങ്ക ചർച്ച ചെയ്ത് പരിഹരിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. കർഷകരെ സഹായിക്കാൻ സി.പി.എം ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചിട്ടുണ്ട്. ആരും ഭയക്കേണ്ട.
കുടിയേറ്റക്കാരെ സംരക്ഷിച്ചത് കമ്യൂണിസ്റ്റുകാരാണെന്നും അവരുടെ വികാരങ്ങളും ചിന്തകളും മനസ്സിലാക്കിയാണ് സർക്കാർ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.