ബഫർസോൺ വിഷയം; ഉപഗ്രഹ സർവേ അബദ്ധ പഞ്ചാംഗമെന്ന് ചെന്നിത്തല
കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ സർക്കാർ കർഷകരെ വഞ്ചിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ വിഷയത്തിൽ തുടക്കം മുതൽ തന്നെ കർഷക വിരുദ്ധ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേ അബദ്ധ പഞ്ചാംഗമാണ്. പിശകുകൾ നിറഞ്ഞ ഈ റിപ്പോർട്ട് തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമോ എന്ന കാര്യത്തിൽ വനം മന്ത്രിക്ക് വ്യക്തതയില്ല. വനംമന്ത്രി രാവിലെ പറയുന്നതല്ല, ഉച്ചയ്ക്ക് പറയുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം.
ബഫർ സോൺ വിഷയത്തിൽ ക്രിസ്ത്യൻ സഭാധ്യക്ഷൻമാരുടെ ആശങ്കകൾ ഗൗരവമായി കാണണം. സർക്കാർ ദുരഭിമാനം വെടിഞ്ഞ് കർഷകരുടെ താൽപ്പര്യം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.