ജീവനുള്ള കാലത്തോളം ബഫര്‍സോണ്‍ അനുവദിക്കില്ല: താമരശ്ശേരി ബിഷപ്പ്
കോഴിക്കോട്: ജീവിച്ചിരിക്കുന്നിടത്തോളം കാലം ബഫർ സോൺ അനുവദിക്കില്ലെന്ന് താമരശ്ശേരി ബിഷപ്പ്. പ്രശ്നത്തിൽ മുഖ്യമന്ത്രി പരിഹാരം കാണണം. മറ്റ് സംസ്ഥാനങ്ങൾ സ്റ്റേ വാങ്ങിയിട്ടുണ്ട്. എന്തുകൊണ്ട് കേരളം സ്റ്റേ വാങ്ങിയില്ല?
സാറ്റലൈറ്റ് സർവേയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് താമരശ്ശേരി ബിഷപ്പ് പറഞ്ഞു. സർക്കാർ നടപടിയിൽ വളരെയധികം സംശയമുണ്ട്. ബഫർ സോൺ ചോര ഒഴുക്കിയും തടയുമെന്ന് ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.