എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബുർജ് ഖലീഫ

എലിസബത്ത് രാജ്ഞിയുടെ ചിത്രം പ്രദർശിപ്പിച്ച് ബുർജ് ഖലീഫ. ഞായറാഴ്ചയാണ് രാജ്ഞിയുടെ ചിത്രത്തോടൊപ്പം കെട്ടിടം പ്രകാശിച്ചത്.

70 വർഷത്തിലേറെയായി സിംഹാസനത്തിലിരുന്ന, ബ്രിട്ടനിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച എലിസബത്ത് രാജ്ഞിക്ക്, ആദരാഞ്ജലികൾ അർപ്പിക്കുകയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയും ഇവരുടെ കൂടെ ചേരുന്നു. ശ്രദ്ധേയമായ രീതിയിലാണ് കെട്ടിടം ആദരാഞ്ജലികൾ അർപ്പിച്ചത്. ഞായറാഴ്ച രാജ്ഞിയുടെ ചിത്രത്തോടൊപ്പമാണ് കെട്ടിടം പ്രകാശിപ്പിച്ചത്.