ബൈജൂസ് നിലവിലെ നിക്ഷേപകരിൽ നിന്ന് 2057 കോടി സമാഹരിച്ചു
നിലവിലുള്ള നിക്ഷേപകരിൽ നിന്ന് ബൈജൂസ് കൂടുതൽ ഫണ്ട് സമാഹരിച്ചു. 2023 മാർച്ചോടെ ലാഭത്തിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ധനസമാഹരണം സംഘടിപ്പിച്ചത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനിയുടെ മൊത്തം മൂല്യം മാറ്റമില്ലാതെ തുടരുന്നു. അത് ഇപ്പോഴും 22 ബില്യൺ ഡോളറാണ്.
നിലവിൽ 150 ദശലക്ഷം വരിക്കാരാണ് കമ്പനിക്കുള്ളത്. സമീപകാലത്ത് ആഗോള സാമ്പത്തിക സ്ഥിതി വഷളായിട്ടും വരുമാനം, വളർച്ച, ലാഭകരമായ വളർച്ച എന്നിവയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് ബൈജു രവീന്ദ്രൻ പറയുന്നു.