ബൈജൂസ് തിരുവനന്തപുരത്ത് തുടരും; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനം

തിരുവനന്തപുരം: എഡ്യു-ടെക് കമ്പനിയായ ബൈജൂസിന്‍റെ തിരുവനന്തപുരത്തുള്ള ഡെവലപ്പ്‌മെന്റ് സെന്റര്‍ ബാംഗ്ലൂരിലേക്ക് മാറ്റില്ല. ബൈജൂസിന്‍റെ സ്ഥാപകൻ ബൈജു രവീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുകയും തിരുവനന്തപുരം ഡെവലപ്‌മെന്റ് സെന്റര്‍ ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയും ചെയ്തു.

ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ചില പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്തെ ഡെവലപ്‌മെന്റ് സെന്ററിലെ ജീവനക്കാരെ ബെംഗളൂരു ഓഫീസിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. അതേസമയം കമ്പനിയിൽ നിന്ന് കുറച്ച് പേരെ പിരിച്ചുവിടാനും തീരുമാനിച്ചിരുന്നു.

മെച്ചപ്പെട്ട പ്രവർത്തനം ഉറപ്പാക്കാൻ ചില ടീമുകളെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഓഫീസ് മാറ്റത്തിന്‍റെ ലക്ഷ്യമെന്നും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സെന്‍റർ തുടരാൻ തീരുമാനമായതോടെ 140 ജീവനക്കാർക്കും തിരുവനന്തപുരത്ത് തന്നെ ജോലി തുടരാൻ കഴിയുമെന്നും ബൈജൂസ് പറഞ്ഞു.