പെന്‍ഷന്‍ പ്രായം ഉയർത്താനുള്ള ശുപാര്‍ശ അംഗീകരിച്ചത് ഗോവിന്ദന്‍ ഉള്‍പ്പെട്ട മന്ത്രിസഭായോഗം

തിരുവനന്തപുരം: പെൻഷൻ പ്രായം ഉയർത്താനുള്ള ശുപാർശയെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ വാദം പൊളിയുന്നു. ഏപ്രിൽ 20ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ റിപ്പോർട്ട് മന്ത്രിസഭ പരിഗണിച്ചിരുന്നു. അന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു എം.വി. ഗോവിന്ദൻ.

ഇക്കാര്യത്തിൽ സി.പി.ഐ മന്ത്രിമാരുടെ അവകാശവാദങ്ങളും പൊള്ളയാണെന്ന് വ്യക്തമായി. ഒക്ടോബർ 26ന് ചേർന്ന മന്ത്രിസഭാ യോഗത്തിലും ഈ വിഷയം ഉയർന്നുവന്നിരുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പളത്തിനും വേതന ഘടനയ്ക്കും ഒരു പൊതു ചട്ടക്കൂട് രൂപീകരിക്കാൻ തീരുമാനിച്ചതായി അന്നത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പ്രഖ്യാപിച്ചിരുന്നു.

വസ്തുത ഇതാണെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറിയും സി.പി.ഐ മന്ത്രിമാരും വിഷയം മറച്ചുവെക്കുന്നതിനെതിരെ വിമർശനമുയർന്നിട്ടുണ്ട്.