കേരള സർക്കാരിനെതിരെ സിഎജിയുടെ വിമർശനം
കേരള സർക്കാരിനെതിരെ സിഎജിയുടെ വിമർശനം. തീരദേശ പരിസ്ഥിതി പരിപാലന വിഷയത്തിലാണ് വിമർശനം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള നടപടികൾ സംസ്ഥാനം സ്വീകരിക്കുന്നില്ലെന്ന് സിഎജി വിമർശിച്ചു. കേരളത്തിനൊപ്പം മഹാരാഷ്ട്രയ്ക്കെതിരെയും വിമർശനമുണ്ട്. പ്രാദേശിക പാരിസ്ഥിതിക സൂചികകൾ ഇരുസംസ്ഥാനങ്ങളും പരിശോധിച്ചില്ല. സംസ്ഥാനങ്ങള്‍ക്ക് ഒപ്പം കേന്ദ്ര തുറമുഖവകുപ്പിനേയും കോസ്റ്റ് ഗാര്‍ഡിനേയും സിഎജി വിമര്‍ശിച്ചു
സ്റ്റാറ്റിസ്റ്റിക്കല്‍ ഒര്‍ഗനൈസേഷന്റെ സ്ഥിതി വിവരം ആശ്രയിക്കുകയാണ് ചെയ്തത്. കര്‍ണ്ണാടകത്തിന്റെ നടപടികളെ സിഎജി പ്രശംസിക്കുകയും ചെയ്തു
മലിനീകരണ നിയന്ത്രണത്തിന്‍റെ പേരിൽ ഇന്ത്യൻ റെയിൽവേയ്ക്കെതിരെ രൂക്ഷവിമർശനമാണ് സി.എ.ജി ഉന്നയിച്ചത്. റെയിൽവേ സ്റ്റേഷനുകളിലെ സ്ഥിതി ഹരിത ട്രൈബ്യൂണലിന്‍റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമാണ്. രാജ്യത്തെ മിക്ക പ്രധാന സ്റ്റേഷനുകളും 24 ഇന ഹരിത ട്രൈബ്യൂണലിന്‍റെ നിർദ്ദേശങ്ങൾ പാലിച്ചിട്ടില്ല. ട്രെയിനുകളിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നത് ഉചിതമായ രീതിയിലല്ലെന്നും സിഎജി വിമർശിച്ചു.