കാലിക്കറ്റ് സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കാണാതായി

കാലിക്കറ്റ് സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ പരീക്ഷയിലെ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കാണാതായതായി സ്ഥിരീകരിച്ചു. മൂല്യനിർണ്ണയ ക്യാമ്പുകളിൽ വച്ച് ഉത്തരക്കടലാസുകൾ കണ്ടെത്തിയില്ലെന്നാണ് റിപ്പോർട്ട്. ഫലം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനാണ് തീരുമാനം.

2020 ഏപ്രിലിൽ പരീക്ഷയെഴുതിയ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടിരുന്നു. മൂൽയനിർണയ ക്യാമ്പുകളിൽ 83 വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ കണ്ടെത്തിയിട്ടില്ലെന്ന് അഫ്സർ ഉലമ ചെയർമാൻമാർ പരീക്ഷാഭവൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഫലം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രത്യേക പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു.

ഫലം വൈകിയതിനെ തുടർന്ന് ഉത്തരക്കടലാസുകൾ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു. എന്നാൽ, ആ ഘട്ടങ്ങളിലെല്ലാം സർവകലാശാല ആരോപണങ്ങൾ തള്ളിക്കളയുകയും അത്തരമൊരു സാഹചര്യത്തിൽ മാർക്ക് ലഭിക്കാത്ത ഉത്തരക്കടലാസുകൾ കണ്ടെത്താൻ പരീക്ഷാ കൺട്രോളർ ഉത്തരവിടുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉത്തരക്കടലാസുകൾ കാണാനില്ലെന്ന് വ്യക്തമായത്.