നിർമ്മിത ബുദ്ധി മനുഷ്യരെ കൊന്നൊടുക്കിയേക്കുമോ? സംഭവിക്കാമെന്ന് ഗവേഷകർ

സയൻസ് ഫിക്ഷൻ സിനിമകളിൽ പലതിലും മനുഷ്യനും യന്ത്രമനുഷ്യനും തമ്മിലുള്ള പോരാട്ടങ്ങൾ നാം കണ്ടിട്ടുണ്ട്. യന്ത്രങ്ങൾക്ക് ബുദ്ധി നൽകുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെ കുറിച്ചുള്ള പ്രധാന ആശങ്കകളിലൊന്ന് അത് എപ്പോഴെങ്കിലും മനുഷ്യനെ തിരിഞ്ഞുകൊത്തുമോ എന്നതാണ്. ഓക്സ്ഫോർഡ് സർവകലാശാലയിലെയും ഗൂഗിളിലെയും ഗവേഷകർ ഈ ആശങ്ക കൂട്ടുകയാണ്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മനുഷ്യ വംശനാശത്തിന് കാരണമാകുമെന്ന് എഐ മാഗസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉയർത്തുന്ന ഭീഷണി നമ്മള്‍ ഇപ്പോള്‍ വിചാരിക്കുന്നതിനേക്കാൾ ഗുരുതരമായിരിക്കുമെന്ന് അവർ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് എല്ലാ മനുഷ്യരെയും കൊന്നൊടുക്കും എന്ന് വ്യക്തമായി പറയുകയാണ് ഗവേഷണം.