പ്ലസ് വൺ ഹയർസെക്കൻഡറി കോഴ്സുകൾക്ക് ജൂലൈ 11 മുതൽ 18 വരെ അപേക്ഷിക്കാം
കേരളത്തിലെ പ്ലസ് വൺ ഹയർസെക്കൻഡറി കോഴ്സുകൾക്ക് ജൂലൈ 11 മുതൽ 18 വരെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാം.
രണ്ടു വർഷമാണ് കോഴ്സിന്‍റെ ദൈർഘ്യം. ആകെ ആറു വിഷയങ്ങളാണ് പഠിക്കാനുള്ളത്. ഇംഗ്ലീഷ്, ഒരു ഭാഷാ വിഷയം (സെക്കൻഡ് ലാംഗ്വേജ്), നാലു ഓപ്ഷണൽ വിഷയങ്ങൾ. മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, തമിഴ്, സിറിയക്, ലാറ്റിൻ, ജർമ്മൻ, റഷ്യൻ എന്നീ ഭാഷകളാണ് ഭാഷാ വിഷയങ്ങൾ. വിവിധ ഓപ്ഷണൽ വിഷയങ്ങൾ ഉൾക്കൊള്ളുന്ന 45 കോമ്പിനേഷനുകൾ തിരഞ്ഞെടുക്കാൻ ലഭ്യമാണ്. വിഷയങ്ങളുടെ സ്വഭാവം അനുസരിച്ച്, ഈ 45 സംയോജനങ്ങളെ സയൻസ് (ഒൻപത്), ഹ്യുമാനിറ്റീസ് (32), കൊമേഴ്സ് (4) ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.