സെറ്റ് പരീക്ഷയ്ക്ക് ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: ഹയർസെക്കൻഡറി, നോണ്‍ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപകരുടെ നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (എസ്ഇടി) അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഇതനുസരിച്ച് ഒക്ടോബർ 31ന് വൈകുന്നേരം 5 മണി വരെ പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

നേരത്തെ ഒക്ടോബർ 25 വരെയായിരുന്നു നിശ്ചയിച്ചിരുന്നത്. പരീക്ഷ 2023 ജനുവരി 22ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക്: https://lbsedp.lbscentre.in/setjan23/ സന്ദർശിക്കുക.