‘കാപ്‌സ്യൂള്‍ ഗില്‍’; വീണ്ടും ബയോപിക്കുമായി അക്ഷയ് കുമാര്‍

‘സാമ്രാട്ട് പൃഥ്വിരാജ്’ എന്ന ചിത്രത്തിന് ശേഷം ബോളിവുഡ് താരം അക്ഷയ് കുമാർ പുതിയ ചിത്രത്തിനൊരുങ്ങുകയാണ്. ‘ക്യാപ്സ്യൂൾ ഗിൽ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ബയോപിക് ആണ്. മൈനിംഗ് എഞ്ചിനീയറായ ജസ്വന്ത് ഗില്ലിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ യുകെയിൽ ചിത്രീകരിക്കുമെന്നാണ് റിപ്പോർട്ട്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

1989 ലെ കോള്‍ മൈന്‍ വെള്ളപ്പൊക്കത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജസ്വന്ത് ഗിൽ പ്രളയത്തിൽ നിരവധി പേരുടെ ജീവൻ രക്ഷിച്ചിരുന്നു. പരിണീതി ചോപ്രയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കേസരിക്ക് ശേഷം അക്ഷയ് കുമാറും പരിണീതിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.