സ്ക്വിഡ് ​ഗെയിം താരത്തിനെതിരെ യുവതിയുടെ പരാതിയിൽ കേസ്

ഒരു സ്ത്രീയെ മോശമായി സ്പർശിച്ചതിന് കൊറിയൻ നടൻ ഓ യുങ്ങ് സൂവിനെതിരെ കേസെടുത്തു. നെറ്റ്ഫ്ലിക്സിന്‍റെ സൂപ്പർഹിറ്റ് പരമ്പരയായ സ്ക്വിഡ് ഗെയിമിൽ പ്ലേയർ-001 എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ്. 2017ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2021 ഡിസംബറിലാണ് 78കാരനെതിരെ യുവതി പരാതി നൽകിയത്. എന്നാൽ നടനെതിരെ ഒരു നടപടിയും സ്വീകരിക്കാതെ ഈ വർഷം ഏപ്രിലിൽ പൊലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരിയുടെ ആവശ്യപ്രകാരം അധികൃതർ കേസ് പുനരന്വേഷിച്ചുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ഈ അന്വേഷണത്തിൽ സൂവിനെതിരെ തെളിവുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്.

അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഓ യൂങ് സൂ നിഷേധിച്ചു. താൻ മോശമായി പെരുമാറിയിട്ടില്ലെന്നും സംഭവം നടന്ന പ്രദേശത്തെ തടാകത്തിലൂടെ നയിക്കാൻ കൈ പിടിക്കുക മാത്രമാണ് ചെയ്തതെന്നും സൂ കൊറിയൻ വാർത്താ ഏജൻസിയായ ജെടിബിസിയോട് പറഞ്ഞു. സംഭവിച്ചതിൽ അദ്ദേഹം ക്ഷമാപണം നടത്തി. കാരണം ഈ വിഷയത്തിൽ ബഹളമുണ്ടാക്കില്ലെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ അതിനർത്ഥം ഞാൻ കുറ്റം ഏറ്റുപറയുന്നു എന്നല്ല, സൂ കൂട്ടിച്ചേർത്തു.