എം.എം.മണിയുടെ വാഹനം തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്ന പരാതിയിൽ യുവാവിനെതിരെ കേസ്

രാജാക്കാട്: എം.എം.മണി എം.എൽ.എയുടെ വാഹനം തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. ഇടുക്കി രാജാക്കാട് ആണ് സംഭവം. കുഞ്ചിത്തണ്ണി സ്വദേശി മറ്റയിൽ അരുണാണ് അറസ്റ്റിലായത്.

എം.എൽ.എ.യുടെ വാഹനം അരുണിന്‍റെ വാഹനത്തെ ഓവർടേക്ക് ചെയ്തതിനെ തുടർന്നാണ് അരുൺ വാഹനം തടഞ്ഞുനിർത്തി എം.എം.മണിയെ അസഭ്യം പറഞ്ഞത്. എം.എൽ.എയുടെ ഗൺമാന്‍റെ പരാതിയിൽ രാജാക്കാട് പൊലീസ് കേസെടുത്തു.