കേസുകൾ വർധിക്കുന്നു; ചൈനീസ് തലസ്ഥാനം കോവിഡ് നടപടികൾ ശക്തമാക്കി
ചൈന: ചൈനയുടെ തലസ്ഥാനമായ ബീജിംഗ്, കോവിഡ്-19 നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പൊതു പരിശോധനകൾ ശക്തിപ്പെടുത്തുകയും ചില റെസിഡൻഷ്യൽ കോമ്പൗണ്ടുകൾ അടച്ചുപൂട്ടുകയും ചെയ്തു. 21 ദശലക്ഷം ആളുകൾ താമസിക്കുന്ന നഗരത്തിൽ കഴിഞ്ഞ ദിവസം 18 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
ഇതോടെ 10 ദിവസത്തിനുള്ളിൽ അണുബാധ 197 ആയി ഉയർന്നു. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേസുകളുടെ എണ്ണം വളരെ കുറവാണെങ്കിലും, ചൈനയുടെ സീറോ-കോവിഡ് നയം പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തലസ്ഥാനത്തെ നിർബന്ധിതരാക്കിയിട്ടുണ്ട്.
സൂപ്പർമാർക്കറ്റുകളും ജിമ്മുകളും ഉൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്ന ആളുകളെ ശക്തമായ സ്ക്രീനിംഗിനും സൂക്ഷ്മ പരിശോധനയ്ക്കും വിധേയരാക്കണമെന്ന് ബീജിംഗിന്റെ ആരോഗ്യ അതോറിറ്റി ആഹ്വാനം ചെയ്തു.