ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്റെ ഓഫീസിലും വസതിയിലും സിബിഐ റെയ്ഡ്
മുംബൈ: ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയലിന്റെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. മുംബൈയില്‍ 7 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. നരേഷ് ഗോയല്‍, ഭാര്യ അനിത ഗോയല്‍, കമ്പനി മുന്‍ ഡയറക്ടര്‍ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികള്‍ റെയ്ഡ് നടത്തുന്നുണ്ട്. 538കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിലാണ് സിബിഐയുടെ മിന്നല്‍ റെയ്ഡ് .
രാജ്യത്തെ പ്രമുഖ ബാങ്കായ കാനറ ബാങ്കിന്റെ പരാതിയിലാണ് സിബിഐ കേസ് റജിസ്റ്റര്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.