സെ​ലി​ബ്രി​റ്റി​ക​ൾ​ സ​ന്ദേ​ശ​മ​യ​ക്കാ​ൻ പ​ണം നൽകണം; പുതിയ നീക്കവുമായി ട്വി​റ്റ​ർ

വാ​ഷി​ങ്ട​ൺ: സ്വകാര്യ സന്ദേശങ്ങൾ അയയ്ക്കുന്നതിന് സെലിബ്രിറ്റികളിൽ നിന്ന് പണം ഈടാക്കാൻ ട്വിറ്റർ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. കൂട്ട പിരിച്ചുവിടൽ, ചെലവ് ചുരുക്കൽ, പുതിയ വരുമാനം കണ്ടെത്തൽ എന്നിവയിലൂടെ ട്വിറ്ററിനെ ലാഭകരമാക്കാനാണ് മസ്കിന്റെ ശ്രമം.

ടെസ്ലയുടെയും സ്പേസ് എക്സിന്‍റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ എലോൺ മസ്ക് ഈ മാസം 4,400 കോടി രൂപയ്ക്കാണ് ട്വിറ്ററിനെ സ്വന്തമാക്കിയത്. വെരിഫൈഡ് അംഗത്വത്തിന് പ്രതിമാസം 8 ഡോളർ ഫീസ് ഈടാക്കുമെന്ന് ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.