‘അഗതിമന്ദിരങ്ങളിലേക്കുള്ള കേന്ദ്രവിഹിതം ലഭിച്ചില്ല’

കോഴിക്കോട്: സംസ്ഥാനത്തെ അഭയ ഭവനുകളിലും ബാലഭവനുകളിലും പൊതുവിതരണ വകുപ്പ് സൗജന്യമായി നൽകുന്ന അരി, ഗോതമ്പ് തുടങ്ങിയവരുടെ വിതരണം നിലച്ചു.

കേന്ദ്ര സർക്കാരിന്റെ വെൽഫെയർ ഇൻസ്റ്റിറ്റ്യൂഷൻ സ്കീമിന് കീഴിൽ വിതരണത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ഇല്ലെന്ന് കാണിച്ച് ജില്ലാ സപ്ലൈ ഓഫീസർമാർക്ക് പൊതുവിതരണ ഉപഭോക്തൃ ഓഫീസിൽ നിന്ന് ഈ മാസം ആദ്യം അറിയിപ്പ് ലഭിച്ചിരുന്നു.

സംസ്ഥാനത്തെ ഓർഫനേജ് കണ്ട്രോൾ ബോർഡിന് കീഴിലുള്ള 1,870 സ്ഥാപനങ്ങളിലായി ഒരു ലക്ഷത്തോളം ആളുകളുണ്ട്. 6,320 കിലോ അരിയും 1,480 കിലോ ഗോതമ്പുമാണ് അനുവദിച്ചിരുന്നത്. ബാലഭവൻ, അഭയ ഭവൻ, വൃദ്ധസദനം, ഭിന്നശേഷിക്കാരുടെ വീട്, പാലിയേറ്റീവ് കെയർ സെന്‍റർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.