സംസ്കരിച്ച ഗോതമ്പ് മാവിന് കയറ്റുമതിക്ക് അനുമതി നൽകി കേന്ദ്രം
ദില്ലി: ഗോതമ്പ് മാവ് കയറ്റുമതിക്ക് കേന്ദ്രം അനുമതി നൽകി. എന്നിരുന്നാലും, കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളും പ്രത്യേക സാമ്പത്തിക മേഖലകളിൽ സ്ഥാപിതമായ സ്ഥാപനങ്ങളും മാത്രമേ അനുവദിക്കൂ. മൂല്യവർധിത ഉൽപന്നങ്ങളുടെ കയറ്റുമതി അനുവദിക്കണമെന്ന ഗോതമ്പ് സംസ്കരണ യൂണിറ്റുകളുടെ ആവശ്യങ്ങൾ അംഗീകരിച്ചാണ് പുതിയ ഉത്തരവ്.
ഗോതമ്പ് മാവ് കയറ്റുമതി ചെയ്യുന്നതിന് നികുതി രഹിത ഗോതമ്പ് ഇറക്കുമതി ചെയ്യാനുള്ള അനുമതി പ്രോസസ്സിംഗ് യൂണിറ്റുകൾക്ക് നൽകുമെന്നും ഉത്തരവിൽ പറയുന്നു.