പോപ്പുലർ ഫ്രണ്ടിന്‍റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും നീക്കം ചെയ്യണമെന്ന് കേന്ദ്രം

ന്യൂ ഡൽഹി: പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തിന് പിന്നാലെ പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ. പത്രക്കുറിപ്പുകൾ ഇറക്കരുതെന്നും പാർട്ടിക്ക് നിര്‍ദേശമുണ്ട്.

ഇവരുമായി ബന്ധപ്പെട്ട എല്ലാ പ്രൊഫൈലുകളും നീക്കം ചെയ്യാൻ ബന്ധപ്പെട്ട കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഫേസ്ബുക്ക്. ട്വിറ്റര്‍, യൂട്യൂബ് എന്നിവരോട് കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇത്തരം പോസ്റ്റുകൾ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കണമെന്നും ഉത്തരവിൽ പറയുന്നു.