വാട്ട്സ്ആപ്പ് സേവനം തടസപ്പെട്ടതിൽ മെറ്റയോട് വിശദീകരണം തേടി കേന്ദ്രം

ന്യൂഡൽഹി: വാട്ട്സ്ആപ്പ് കഴിഞ്ഞ ദിവസം ഇന്ത്യയിലും മറ്റ് പല രാജ്യങ്ങളിലും ഏകദേശം രണ്ട് മണിക്കൂറോളം പ്രവർത്തനരഹിതമായി. മെറ്റയുടെ ഉടമസ്ഥതയിലുള്ള സാമൂഹ്യമാധ്യമമാണ് വാട്ട്സ്ആപ്പ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രശ്നം തുടങ്ങിയത്. പിന്നീട് പ്രവർത്തനം സാധാരണ നിലയിലായി.

ഇപ്പോൾ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടിരിക്കുകയാണ്. വാട്ട്സ്ആപ്പ് രണ്ട് മണിക്കൂറോളം പ്രവർത്തനരഹിതമായത് എന്തുകൊണ്ടാണെന്ന് കേന്ദ്ര ഐടി മന്ത്രാലയം മെറ്റയോട് വിശദീകരണം തേടിയിട്ടുണ്ട്.

വാട്ട്സ്ആപ്പിന് നേരെ സൈബർ ആക്രമണമുണ്ടായോ എന്ന ആശങ്കയെ തുടർന്നാണ് മന്ത്രാലയം വിശദീകരണം തേടിയത്.