മഴ മുന്നറിയിപ്പിൽ മാറ്റം; വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കനക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിച്ച മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ഈ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് നേരത്തെ നിർദ്ദേശിച്ചിരുന്ന മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയത്.
ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ എന്നിവയാണ് ജില്ലകൾ. എന്നാൽ, കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.