‘തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ അസംബന്ധമല്ലേയെന്ന് ആര്യൻ ഖാൻ ചോദിച്ചു’

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യൻ ഖാനുമായി അന്വേഷണത്തിനിടെ സംസാരിച്ചതായി എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിംഗ്.

“അന്വേഷണത്തിനിടെ, ആര്യൻ ഖാൻ എന്നോട് മനസ്സ് തുറക്കുകയും എന്തിനാണ് എന്നെ ജയിലിൽ അടച്ചതെന്ന് എന്നോട് ചോദിക്കുകയും ചെയ്തു”. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സഞ്ജയ് സിംഗ് ആര്യൻ ഖാനുമായുള്ള സംഭാഷണത്തെ കുറിച്ച് മനസ് തുറന്നത്.

തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ അസംബന്ധമല്ലേയെന്നും തന്നിൽ നിന്ന് എന്തെങ്കിലും മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ടോയെന്നും ആര്യൻ ഖാൻ ചോദിച്ചതായി സഞ്ജയ് സിംഗ് പറഞ്ഞു.