ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവായി സ്ഥാനമേറ്റു

ചാൾസ് മൂന്നാമൻ ബ്രിട്ടന്‍റെ പുതിയ രാജാവായി സ്ഥാനമേറ്റു. സെന്‍റ് ജെയിംസ് പാലസിൽ നടന്ന വിപുലമായ ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇത് ഒരു വലിയ ഉത്തരവാദിത്തമാണെന്ന് ചാൾസ് മൂന്നാമൻ അധികാരമേറ്റ ശേഷം പറഞ്ഞു. തന്‍റെ അമ്മ എലിസബത്ത് രാജ്ഞി ഒരു പ്രചോദനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും പങ്കെടുത്തു. എലിസബത്ത് രാഞ്ജി മരിച്ചതിൻ്റെ ദുഖാചരണത്തിനു ശേഷമാവും ഔദ്യോഗിക ചടങ്ങുകൾ.

എലിസബത്ത് രാജ്ഞിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഈ മാസം 8ന്, 96-ാം വയസ്സിൽ ആയിരുന്നു മരണം. രാജ്ഞിയുടെ മരണം രാജകുടുംബം തന്നെയാണ് സ്ഥിരീകരിച്ചത്. 1926 ഏപ്രിൽ 21ന് ലണ്ടനിൽ ജനിച്ച എലിസബത്ത് രണ്ടാമൻ 1952 ഫെബ്രുവരി 6നാണ് പിതാവ് ജോർജ്ജ് ആറാമന്‍റെ മരണത്തെ തുടർന്ന് അധികാരത്തിൽ വന്നത്.

വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ സ്കോട്ട്ലൻഡിലെ ബാൽമോർ പാലസിൽ ചികിത്സയിലിരിക്കെയാണ് രാജ്ഞി മരിച്ചത്.