വില കുറഞ്ഞ ടാറ്റൂയിംഗ്; യുപിയില്‍ രണ്ട് പേര്‍ക്ക് എച്ച്.ഐ.വി

ലക്‌നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ ടാറ്റൂ കുത്തിയ രണ്ട് പേർക്ക് എച്ച്ഐവി സ്ഥിരീകരിച്ചു. ഇതോടെ കൃത്യമായ സുരക്ഷ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ടാറ്റൂ പാര്‍ലറുകളെ കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ആശുപത്രിയിലെ ഡോ. പ്രീതി അഗര്‍വാള്‍ പറയുന്നതനുസരിച്ച്, സൂക്ഷ്മമായ പരിശോധനയ്ക്കും കൗണ്‍സിലിങ്ങിനും ശേഷമാണ് എച്ച്ഐവി രോഗികളിൽ പലരും പച്ചകുത്തിയതായി കണ്ടെത്തിയത്. പിന്നീട് അവരുടെ ആരോഗ്യം വഷളാകാൻ തുടങ്ങി. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്. ബരാഗോണില്‍ നിന്നുള്ള 20കാരനും നഗ്മ സ്വദേശിനിയായ 25കാരിയും ഉൾപ്പെടെ 14 പേർക്കാണ് രോഗം ബാധിച്ചത്. വൈറൽ ടൈഫോയ്ഡ് മലേറിയ ഉൾപ്പെടെ നിരവധി പരിശോധനകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പനി കുറയാത്തതിനാൽ എച്ച്.ഐ.വി പരിശോധന നടത്തി ഇവര്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.