കറിപൗഡറുകളിൽ രാസവസ്തുക്കൾ: ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളിൽ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ, പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.

സുരക്ഷിതവും കലർപ്പില്ലാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ബാധ്യതയുണ്ടെന്ന് കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് ഉത്തരവ് നൽകി.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കളും കവറുകളിൽ പൊതിഞ്ഞ ഭക്ഷ്യവസ്തുക്കളും അപകടകരമായ രീതിയിൽ മായം ചേർക്കുന്നുവെന്ന് കാണിച്ച് ജനകീയ അന്വേഷണ സമിതിക്ക് വേണ്ടി ടി.എൻ പ്രതാപൻ നൽകിയ പരാതിയിലാണ് ഉത്തരവ്. 2019 ഫെബ്രുവരി 5 ന് ഇതേ വിഷയത്തിൽ കമ്മീഷൻ ഉത്തരവിറക്കിയിരുന്നു.