ചെസ് ഒളിമ്പ്യാഡിന് ഇന്ന് ചെന്നൈയില്‍ തുടക്കം

ചെന്നൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചെസ്സ് ഒളിമ്പ്യാഡിന് ഇന്ന് ചെന്നൈയിൽ തുടക്കമാകും. 187 രാജ്യങ്ങളിൽ നിന്നുള്ള ചെസ്സ് കളിക്കാരാണ് ഇന്ത്യയിലെത്തിയത്. പാകിസ്താന്‍റെ പുരുഷ, വനിതാ ടീമുകളും മത്സരരംഗത്തുണ്ട്. ഓഗസ്റ്റ് 10 വരെ നീളുന്ന ചെസ്സ് ഒളിമ്പ്യാഡിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിതെളിക്കും 30 അംഗ ഇന്ത്യൻ ടീമാണ് പങ്കെടുക്കുന്നത്.

44-ാമത് ലോക ചെസ്സ് ഒളിമ്പ്യാഡിൽ, വമ്പന്‍ യുദ്ധസന്നാഹങ്ങളുമായാണ് ആതിഥേയരായ ഇന്ത്യ കരുത്ത് കാട്ടുക.

ചരിത്രത്തിലാദ്യമായാണ്, ഒരു ആതിഥേയ രാഷ്ട്രം ചെസ്സ് ഒളിമ്പ്യാഡിൽ മെഡൽ വേട്ടയ്ക്കായി ആറ് ടീമുകളെ അണിനിരത്തുന്നത്. ഓപ്പൺ, വനിതാ വിഭാഗങ്ങളിൽ മൂന്ന് ഇന്ത്യൻ ടീമുകൾ വീതം.