മുഖ്യമന്ത്രി എ.കെ.ജി സെന്ററിൽ; സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ബോംബാക്രമണം നടന്ന എ.കെ.ജി സെന്റർ സന്ദർശിച്ചു. മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ള മറ്റ് മന്ത്രിമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിലേക്ക് അജ്ഞാതൻ സ്ഫോടക വസ്തു എറിഞ്ഞത്.

എ.കെ.ജി സെൻററിൻറെ പ്രധാന കവാടത്തിൽ ഇറങ്ങി സ്ഫോടക വസ്തുക്കൾ എറിഞ്ഞ സ്ഥലത്തേക്ക് നടന്ന് മതിലും പരിസരവും പരിശോധിച്ച ശേഷമാണ് മുഖ്യമന്ത്രി അകത്തേക്ക് കയറിയത്. കനത്ത പൊലീസ് വലയത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.