മുഖ്യമന്ത്രി നോര്‍വെ സന്ദര്‍ശനം പൂര്‍ത്തിയാക്കി; ഇന്ന് ഇംഗ്ലണ്ടിലെത്തും

ലണ്ടൻ: മുഖ്യമന്ത്രി പിണറായി വിജയൻ നോര്‍വെ സന്ദർശനം പൂർത്തിയാക്കി ഇന്ന് യു.കെയിലെത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുഖ്യമന്ത്രി ഇംഗ്ലണ്ടിലെത്തുക.

ലോക കേരള സഭയുടെ യൂറോപ്പ് മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും. തുടർന്ന് മലയാളി പ്രവാസി സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രി പി രാജീവും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. മന്ത്രിമാരായ വീണാ ജോർജും വി ശിവൻകുട്ടിയും നേരത്തെ തന്നെ യുകെയിൽ എത്തിയിരുന്നു.