ചുവപ്പണിഞ്ഞ് മുഖ്യമന്ത്രിയുടെ കുടുംബം; ഓണച്ചിത്രം പങ്കുവച്ച് റിയാസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ചു. മുഖ്യമന്ത്രി വെള്ള മുണ്ടും ഷർട്ടും ധരിച്ചപ്പോൾ ഭാര്യയും മക്കളും ഉൾപ്പെടെ മറ്റെല്ലാവരും ചുവപ്പും വെള്ളയും ചേർന്ന ഡ്രസ് കോഡിലാണ് ഓണം ആഘോഷിച്ചത്.
ഭാര്യ കമല, മകൾ വീണ, മകൻ വിവേക് കിരൺ, കൊച്ചുമകൻ ഇഷാൻ, മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവർക്കൊപ്പം ഓണക്കോടിയിൽ മുഖ്യമന്ത്രി നിൽക്കുന്ന ചിത്രം മുഹമ്മദ് റിയാസാണ് പങ്കുവച്ചത്.
മകനും മരുമകനും കൊച്ചുമകനും ചുവപ്പ് കുർത്തയും മുണ്ടും ഉടുത്താണ് ഒപ്പം ചേർന്നത്. പോസ്റ്റിനു താഴെ നടനും എംഎൽഎയുമായ മുകേഷ് ഉൾപ്പെടെയുള്ളവർ ആശംസകളുമായി എത്തിയിട്ടുണ്ട്.